ആ​ശു​പ​ത്രി സ്ട്രെ​ക്ച​റി​ൽനി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Monday, June 24, 2019 9:26 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സ്ട്ര​ക്ച​റി​ൽനി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. ആ​വി​യി​ലെ നൂ​റാ​നി​യ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​ൻ പാ​ണ​ത്തൂ​ർ സ്വ​ദേ​ശി എം.​ബി. ഇ​സ്മൈ​ൽ ഹാ​ജി​യു​ടെ ഭാ​ര്യ മൈ​മൂന (54) യാ​ണ് മ​രി​ച്ച​ത്.​ ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ൽ കാ​ലി​നു​ണ്ടാ​യ വൃ​ണ​ത്തി​നു മ​രു​ന്നു വ​ച്ച് കെ​ട്ടാ​ൻ മു​റി​യി​ലേ​ക്ക് സ്ട്ര​ക്ച്ച​റി​ൽ കി​ട​ത്തി കൊ​ണ്ടു പോ​കു​മ്പോ​ൾ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വ​ത്രെ.

ഉ​ട​ൻ വി​ദ​ഗ്ദ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ബ​ന്ധു​ക്ക​ൾ​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഖ​ബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​ന് പാ​ണ​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഹ​നീ​ഫ ,താ​ജു​ന്നീ​സ, നൂ​ർ​ജ​ഹാ​ൻ, അ​ബു താ​ഹി​ർ, ഇ​ഖ്ബാ​ൽ, മു​ഹ​മ്മ​ദ് ഷി​യാ​ബ്. മ​രു​മ​ക്ക​ൾ:​ റി​സാ​ന (മേ​ൽ​പ്പ​റ​മ്പ്) ,സു​ബൈ​ർ, അ​മീ​ർ (ഇ​രു​വ​രും ജ​പ്പാ​ൻ). സം​ഹാ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് കു​ഞ്ഞി ,ഷാ​ഫി, ഹ​മീ​ദ്, ഖ​ദീ​ജ, ബീ​വി.