വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഹീ​മോ​ഗ്ലോ​ബി​ന്‍ ഇ​ഞ്ച​ക്ഷ​ന്‍
Monday, June 24, 2019 1:20 AM IST
കാ​സ​ർ​ഗോ​ഡ്: മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കൂ​ട്ടു​ന്ന ഇ​ഞ്ച​ക്ഷ​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്നു. ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ള്‍​ക്ക് മാ​സ​ത്തി​ല്‍ 8എ​ണ്ണം വീ​തം ഇ​ഞ്ച​ക്ഷ​ന്‍ ആ​വ​ശ്യ​മാ​യി വ​രു​ന്നു.
8000രൂ​പ​യു​ടെ ഇ​ഞ്ച​ക്ഷ​നാ​ണ് ഒ​രു​രോ​ഗി​ക്ക് ന​ല്‍​കു​ന്ന​ത്.15 ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന വൃ​ക്ക​രോ​ഗി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എ.​എ. ജ​ലീ​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നാ​സ്മി​ന്‍ ജെ​ന​സീ​റി​ന് മ​രു​ന്ന് കൈ​മാ​റി. പാ​ലി​യേ​റ്റീ​വ് പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി​യാ​ണ് ഇ​തു ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ആ​രോ​ഗ്യ​സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഹ​മീ​ദ് ബ​ള്ളൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ പ്ര​മീ​ള, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​അ​ഷ​റ​ഫ്, പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സ് സു​ജാ​ത, എ​ച്ച്എം​സി മെ​ബ​ര്‍ ഹ​നീ​ഫ, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സു​ന്ദ​ര​ന്‍, റ​ഷീ​ദ്, ഫാ​ര്‍​മ​സി​സ്റ്റ് ര​തീ​ഷ്, സ്റ്റാ​ഫ് ന​ഴ്‌​സു​മാ​രാ​യ ക​നി, ഷീ​ജ, ത്രേ​സ്യ, ഷം​സാ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.