"പ​ച്ച​ത്തു​രു​ത്ത്' ഔ​ഷ​ധ​സ​സ്യ പ​രി​പാ​ല​ന ക്യാ​മ്പ്
Monday, June 24, 2019 1:20 AM IST
ചീ​മേ​നി: നാ​ശോ​ന്മു​ഖ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ പ​രി​പാ​ലി​ക്കാ​നാ​യി പു​തു​ത​ല​മുറ​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് പ​രി​ശീ​ല​നം​ ന​ൽ​കി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ.
ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​വ​യെ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ക്കാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മാ​യാ​ണ് "പ​ച്ച​ത്തു​രു​ത്ത്' ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ബാ​ല​സ​ഭ​യി​ലെ 40തോ​ളം കു​രു​ന്നു​ക​ൾ ചേ​ർ​ന്ന് വെ​ള്ള​യ​മ​രി, കൂ​ർ​ക്ക, ക​രി​മു​ത്ത​ൾ, ശ​താ​വ​രി, ഓ​രി​ല, എ​രി​ക്ക് തു​ട​ങ്ങി മു​പ്പ​തോ​ളം ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ തി​മി​രി മ​ന​ത്ത​ടം പ്ര​ദേ​ശ​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ചു.
ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് തി​മി​രി 15-ാം വാ​ർ​ഡ് കു​ടും​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​വി. ഗം​ഗാ​ധ​ര വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ എ​ഡി​എം സി. ​പ്ര​കാ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ട്ടോ​ട് നാ​രാ​യ​ണ​ൻ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.