ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, June 24, 2019 1:19 AM IST
ബ​ദി​യ​ഡു​ക്ക: വി​ല്‍​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ക​ട്ട​ത്ത​ടു​ക്ക എ ​കെ​ജി ന​ഗ​റി​ല്‍ വെ​ച്ചാ​ണ് 39ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​ട്ട​ത്ത​ടു​ക്ക വി​കാ​സ്ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റി​സ്വാ​ന്‍(20) അ​ബ്ദു​ൾ ഫൈ​സ​ല്‍(24) എ​ന്നി​വ​രെ കു​മ്പ​ള ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജീ​വ​ന്‍ പു​തി​യ​വ​ള​പ്പി​ല്‍, എ​സ്ഐ സ​ന്തോ​ഷ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ക​ണ്ട യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പോ​ഴാ​ണ് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ 39 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

ബ​സി​ൽനി​ന്നു​ വീ​ണ്
പ​രി​ക്കേ​റ്റു

മ​ഞ്ചേ​ശ്വ​രം: ക​ര്‍​ണാ​ട​ക കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കോ​ടി വ​യ​ലി​ലെ പ്ര​വീ​ണി(39) നാ​ണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. പ്ര​വീ​ണി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ തൂ​മി​നാ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടി​യ​പോ​ഴാ​ണ് പ്ര​വീ​ണ്‍ തെ​റി​ച്ച് വീ​ണ​ത്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.