പോ​ലീ​സി​നെ​ക്ക​ണ്ട് ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് പി​ടി​യി​ല്‍
Tuesday, May 21, 2019 1:30 AM IST
മ​ഞ്ചേ​ശ്വ​രം: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 1.8 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സി​നെ​ക്ക​ണ്ട് ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രു പ്ര​തി​യെ അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.
മ​ഞ്ചേ​ശ്വ​രം ക​ണ്വ​തീ​ര്‍​ത്ഥ കു​ണ്ട​കു​ള​ക്ക​യി​ലെ മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫ് (23)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​താ​നും ദി​വ​സം മു​മ്പ് കു​ണ്ട​കു​ള​ക്ക ബീ​ച്ചി​ല്‍​വ​ച്ചാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​ത്.
പോ​ലീ​സി​നെ ക​ണ്ട​തോ​ടെ അ​ല്‍​താ​ഫും മ​റ്റൊ​രു യു​വാ​വും ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ക​ഞ്ചാ​വ് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.