സ​ന്ദീ​പ് ചെ​റി​യാ​ൻ ചി​കി​ത്സാ​നി​ധി: പാ​ടി നേ​ടി​യ​ത് 2.73 ല​ക്ഷം
Tuesday, May 21, 2019 1:28 AM IST
രാ​ജ​പു​രം: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സ​ന്ദീ​പ് ചെ​റി​യാ​ൻ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ദേ​വ​ഗീ​തം ചാ​രി​റ്റ​ബി​ൾ ഓ​ർ​ക്ക​സ്ട്ര ന​ട​ത്തി​യ സം​ഗീ​ത​യാ​ത്ര​യി​ൽ 2,73,000 രൂ​പ ല​ഭി​ച്ചു. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യയ്​ക്ക് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്ന രാ​ജ​പു​രം കോ​ട്ട​ക്കു​ന്നി​ലെ സ​ന്ദീ​പ് ചെ​റി​യാ​നെ സ​ഹാ​യി​ക്കാ​നാ​യി സം​ഗീ​ത​യാ​ത്ര ന​ട​ത്തി​യ​ത്. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ഗാ​യ​ക​ൻ ര​തീ​ഷ് ക​ണ്ട​ടു​ക്കം, ര​വി കൊ​ട്ടോ​ടി, സാ​ലി ബ​ഷീ​ർ എ​ന്നി​വ​ർ​ക്കും ഓ​ർ​ക്ക​സ്ട്ര​യ്ക്കും ചി​കി​ത്സാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ത്രേ​സ്യാ​മ്മ ജോ​സ​ഫ് ന​ൽ​കി.