പൊ​യി​നാ​ച്ചി - മാ​ണി​മൂ​ല റോ​ഡ്: ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ധാ​ര​ണ
Tuesday, May 21, 2019 1:28 AM IST
കാ​സ​ര്‍​ഗോ​ഡ് : പെ​യി​നാ​ച്ചി-​മാ​ണി​മൂ​ല-​സു​ള്ള്യ റോ​ഡി​ന്‍റേ​യും മ​ല​യോ​ര​ഹൈ​വേ​യു​ടേ​യും നി​ര്‍​മാ​ണ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ഉ​ണ്ടാ​കു​ന്ന ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ധാ​ര​ണ. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കു​റ്റി​ക്കോ​ലി​ലും മാ​ന​ടു​ക്ക​ത്തു​മാ​യി ന​ട​ന്ന ആ​ലോ​ച​നാ​യോ​ഗ​ങ്ങ​ളി​ലാ​ണ് ധാ​ര​ണ​യാ​യ​ത്.
റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ബ​ന്ത​ടു​ക്ക, പ​ടു​പ്പ്, കു​റ്റി​ക്കോ​ല്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്രാ​ദേ​ശി​ക സ​മി​തി​ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹ​രി​ക്കും. ഇ​വ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കും.
ഇ​ട​പെ​ട​ലു​ക​ള്‍ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ലാ​ക്ക​ണം. മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​ഗ​തി​യി​ലാ​ക്കാ​ന്‍ മാ​ന​ടു​ക്ക​ത്ത് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. കു​റ്റി​ക്കോ​ല്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ജെ. ലി​സി, പി.​ജി.​മോ​ഹ​ന​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഗോ​പി​നാ​ഥ​ന്‍, കെ.​ഹേ​മാം​ബി​ക, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടേ​യും സം​ഘ​ട​ന​ക​ളു​ടേ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടേ​യും പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.
പൊ​യി​നാ​ച്ചി- മാ​ണി​മൂ​ല റോ​ഡി​ന്‍റേ​യും മ​ല​യോ​ര​ഹൈ​വേ​യു​ടേ​യും നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളും മെ​ല്ലെ​പ്പോ​ക്കും സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.