വോ​ട്ടെ​ണ്ണാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം; ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍
Tuesday, May 21, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ത്തി​രി​പ്പി​ന്‍റെ ദി​ന​ങ്ങ​ള്‍​ക്ക് വി​രാ​മി​ടാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം. ഗ്രാ​മ-​ന​ഗ​ര ഭേ​ദ​മ​ന്യേ എ​വി​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍ ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്. വോ​ട്ടെ​ണ്ണു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. വോ​ട്ടെ​ണ്ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കൗ​ണ്ടി​ംഗ് സൂ​പ്പർവൈ​സ​ര്‍​മാ​ര്‍​ക്കും കൗ​ണ്ടി​ംഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍​ക്കും ടെ​ക്‌​നി​ക്ക​ല്‍ ടീ​മി​നും പ​രി​ശീ​ല​നം ന​ല്കി. മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്നു രാ​വി​ലെ 9.30 ന് ​ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ആ​രം​ഭി​ക്കും.
വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി 14 വീ​തം കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദു​മ​യ്ക്ക് 10, തൃ​ക്ക​രി​പ്പൂ​രി​ന് 13, പ​യ്യ​ന്നൂ​രി​നും ക​ല്യാ​ശേ​രി​ക്കും 12 വീ​തം ടേ​ബി​ളു​ക​ളു​മാ​ണു​ള്ള​ത്. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും ടേ​ബി​ളു​ക​ളു​ടെ നി​രീ​ക്ഷ​ണ​ച്ചു​മ​ത​ല അ​ത​ത് ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് ആ​യി​രി​ക്കും.
ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രി​ക്കും. മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​റു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​റും കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​യി​രി​ക്കും ഓ​രോ ടേ​ബി​ളി​ലേ​യും വോ​ട്ടു​ക​ള്‍ എ​ണ്ണു​ക. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ന് കീ​ഴി​ലും അ​ത​തു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും.
പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ വ​ര​ണാ​ധി​കാ​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് എ​ണ്ണു​ക. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ റാ​ങ്കി​ലു​ള്ള ആ​റ് എ​ആ​ര്‍​ഒ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടു​ക​ള്‍ (ഇ​ടി​പി​ബി​എ​സ്),സ്‌​കാ​ന്‍ ചെ​യ്ത് വോ​ട്ടെ​ണ്ണു​ന്ന​തി​ന് സ​ജ്ജ​മാ​​ക്കു​ന്ന​തി​ന് 16 ടേ​ബി​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 16 ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും ടെ​ക്‌​നി​ക്ക​ല്‍ ടീ​മി​നേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു ബൂ​ത്തു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത്. ഈ ​ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണി വോ​ട്ടി​ംഗ് മെ​ഷി​നി​ലെ ഫ​ല​വു​മാ​യി ഒ​ത്തു​നോ​ക്കും.​വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ വ​ര​ണാ​ധി​കാ​രി​ക്കും ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​ക്കും ഒ​പ്പ​മാ​കും സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​രി​ക്കു​ന്ന​ത്.
കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ 23നു ​രാ​വി​ലെ
ആ​റി​ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം
കാ​സ​ർ​ഗോ​ഡ്: വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ ആ​റി​നു ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ല്‍ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ക​ര്‍​ശ​ന​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​കും ക​ട​ത്തി​വി​ടു​ന്ന​ത്. മൊ​ബൈ​ല്‍​ഫോ​ണ്‍ കൗ​ണ്ടിം​ഗ് സ്ഥ​ല​ത്ത് അ​നു​വ​ദി​ക്കി​ല്ല. കൊ​ണ്ടു​വ​രു​ന്ന​വ​രു​ടെ മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ പി​ടി​ച്ചു​വ​യ്ക്കും. പു​റ​ത്തു​നി​ന്നും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും കൊ​ണ്ടു​വ​രു​വാ​നും അ​നു​വ​ദി​ക്കി​ല്ല.