ബി​ജെ​പി ഇ​ത​ര സ​ർ​ക്കാ​രി​നാ​യി ഇ​ട​തു​പ​ക്ഷം നി​ല​കൊ​ള്ളും:കോ​ടി​യേ​രി
Monday, May 20, 2019 5:51 AM IST
വ​ലി​യ​പ​റ​മ്പ്: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നാ​ൽ ബി​ജെ​പി ഇ​ത​ര​മാ​യ ഒ​രു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ല​പാ​ടു​ക​ളാ​വും ഇ​ട​തു​പ​ക്ഷം കൈ​ക്കൊ​ള്ളു​ക​യെ​ന്ന് സി​പി​ഐ​എം സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സി​പി​ഐ​എം പ​ട്ടേ​ൽ ക​ട​പ്പു​റം ബ്രാ​ഞ്ച് ക​മ്മി​റ്റി​ക്കു​വേ​ണ്ടി നി​ർ​മി​ച്ച പി ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണം ക​ർ​ഷി​ക രം​ഗം ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ത​ക​ർ​ച്ച മാ​ത്ര​മാ​ണ് സൃ​ഷ്ടി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ പു​തി​യൊ​രു മ​ത​നി​ര​പേ​ക്ഷ സ​ർ​ക്കാ​രി​ന് വ​ഴി​യൊ​രു​ങ്ങു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം ​വി ബാ​ല​കൃ​ഷ്ണ​ൻ നേ​താ​ജി ക്ല​ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി ഇ ​കു​ഞ്ഞി​രാ​മ​ൻ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ന​ട​ത്തി. സി ​നാ​രാ​യ​ണ​ൻ, പി ​ശ്യാ​മ​ള, വി ​എം ബാ​ല​ൻ, പി ​കെ ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട്ട​റി​വ് പാ​ട്ടു​ക​ളും അ​ര​ങ്ങേ​റി.