ഏ​ഴ​ര​ക്കോ​ടി​യു​ടെ ജ​ല​സം​ഭ​ര​ണി വെറും കാ​ഴ്ച​വ​സ്തു​ !
Monday, May 20, 2019 5:51 AM IST
ബ​ദി​യ​ഡു​ക്ക: ബെ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ലോ​ക ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ആ​റു വ​ര്‍​ഷം മു​മ്പാ​ണ് ഏ​ഴ​ര കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. മൂ​ന്നു വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്.
പ​യ​സ്വി​നി പു​ഴ​യി​ലെ കു​ണ്ടാ​റി​ല്‍ ചെ​ക്ക് ഡാം ​നി​ര്‍​മി​ച്ച് അ​വി​ടെ നി​ന്നും മി​ഞ്ചി​പ​ദ​വി​ല്‍ വെ​ള്ള​മെ​ത്തി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 1200 വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മി​ഞ്ചി​പ​ദ​വി​ല്‍ 2,65,000 ലി​റ്റ​ര്‍ ജ​ലം ശേ​ഖ​രി​ക്കാ​വു​ന്ന കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി നി​ര്‍​മി​ച്ച് അ​തി​ല്‍ നി​ന്നും പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും വെ​ള്ളം മാ​ത്രം വീ​ടു​ക​ളി​ലെ​ത്തി​യി​ല്ല. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് ഓ​രോ ഗു​ണ​ഭോ​ക്താ​വി​ല്‍ നി​ന്നും 4,200 രൂ​പ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പു​ഴ​യി​ല്‍ നി​ന്നും മി​ഞ്ചി​പ​ദ​വി​ലെ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റേ​യും വ​നം വ​കു​പ്പി​ന്‍റേ​യും അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​ത് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് ത​ട​സ​മാ​യ​ത്.
ജ​ല​സ്രോ​ത​സി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലെ​ന്ന അ​വ​സ്ഥ കൂ​ടി​യാ​യ​തോ​ടെ ഇ​നി അ​നു​മ​തി കി​ട്ടി​യി​ട്ടും കാ​ര്യ​മി​ല്ലെ​ന്നാ​യി. ഇ​തോ​ടെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ ഏ​ഴ​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​ യും പൈ​പ്പ് ലൈ​നു​ക​ളും പ​ഞ്ചാ​യ​ത്തി​ന് അ​ധി​ക ബാ​ധ്യ​ത​യാ​യി.