നാ​യ കു​റു​കെ ചാ​ടി; കാ​ർ മ​റി​ഞ്ഞു
Monday, May 20, 2019 5:49 AM IST
ബ​ദി​യ​ഡു​ക്ക: റോ​ഡി​ന് കു​റു​കെ ചാ​ടി​യ നാ​യ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി വെ​ട്ടി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ബ​ദി​യ​ഡു​ക്ക കാം​പ്കോ​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ഏ​ണി​യാ​ര്‍​പ്പി​ലെ സു​രേ​ഷി (50)നാ​ണ് പ​രി​ക്കേ​റ്റ​ത്. നീ​ര്‍​ച്ചാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി

രാ​ജ​പു​രം: ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​പു​ര​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ജെ​സി​ഐ ചു​ള്ളി​ക്ക​ര ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എ​ൻ കെ ​മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, ജെ​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കൂ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ന്ന മോ​ൾ, യു​പി വി​ഭാ​ഗ​ത്തി​ൽ സൗ​പ​ർ​ണി​ക, എ​ൽ പി ​വി​ഭാ​ഗ​ത്തി​ൽ ബി ​അ​ന​ന്ദു എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. ഷാ​ജു പൂ​വ​ക്കു​ളം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.