ചെ​റു​പ​ന​ത്ത​ടി അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ര​ണ്ടാ​മ​ത്തെ വീ​ട് കൈ​മാ​റി
Monday, May 20, 2019 5:49 AM IST
പ​ന​ത്ത​ടി: ചെ​റു​പ​ന​ത്ത​ടി അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ർ​ധ​ന​ർ​ക്കാ​യി ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. പ​ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് എം.​വി. കൃ​ഷ്ണ​ന്‍, അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കൂ​ക്ക​ൾ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ലോം പു​ഞ്ച​യി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി - ഓ​മ​ന ദ​ന്പ​തി​ക​ൾ​ക്ക് താ​ക്കോ​ൽ കൈ​മാ​റി. ച​ന്ദ്ര​ഹാ​സ​ൻ, കെ. ​എം. രാ​ഘ​വ​ൻ, റി​ട്ട. എ​സ്.​ഐ. പ​ത്മ​നാ​ഭ​ൻ, പ്ര​ദീ​പ്കു​മാ​ർ, അ​രു​ൺ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ചെ​റു​പ​ന​ത്ത​ടി ക​ട​മ​ല​യി​ലെ കേ​ശ​വ​ൻ, മാ​ലോം പു​ല്ല​ടി​യി​ലെ അ​നി​ൽ​കു​മാ​ർ, പ​ന​ത്ത​ടി​യി​ലെ രാ​ധാ​മ​ണി എ​ന്നി​വ​ർ​ക്ക് ട്ര​സ്റ്റ് അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
മാ​ലോം-​പു​ഞ്ച പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. പു​ല്ലൂ​ർ - പെ​രി​യ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ന്ന പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 10 ന് ​ഉ​ദ​യ​ന​ഗ​ർ സ്കൂ​ളി​ൽ ന​ട​ക്കും.