സ്റ്റോ​ൺ ക്ര​ഷ​റി​ൽ​നി​ന്ന് ക​ല്ല് ക​ട​ത്തു​ന്ന​തു ത​ട​ഞ്ഞു
Monday, May 20, 2019 5:49 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​പ്പ​ട​വ് മ​ജി​ദ സ്റ്റോ​ൺ ക്ര​ഷ​റി​ൽനി​ന്ന് ക​രി​ങ്ക​ല്ല് ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി​ക​ൾ ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ച ക്ര​ഷ​റാ​ണി​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ടി​പ്പ​റി​ൽ പൊ​ട്ടി​ച്ചി​ട്ടി​രു​ന്ന ക​രി​ങ്ക​ല്ല് ക​ട​ത്തി​യി​രു​ന്നു. ഇ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെട്ടി​ല്ല. പി​ന്നീ​ട് ഇ​ത​റി​ഞ്ഞ നാ​ട്ടു​കാ​ർ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി ത​ട​ഞ്ഞു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി. ച​ർ​ച്ച ന​ട​ത്തി ലോ​റി​യി​ലെ ക​ല്ലു​ക​ൾ ഇ​റ​ക്കി​യി​ട്ട ശേ​ഷം ലോ​റി​യെ തി​രി​കെ പോ​കാ​ൻ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി ക​ല്ല് പൊ​ട്ടി​ക്കാ​നാ​യി ന​ട​ത്തി​യ ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ വീ​ടു​ക​ളു​ടെ മു​ക​ളി​ൽ ക​രി​ങ്ക​ല്ല് ചി​ത​റി വീ​ണ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.