കെപിഎസ്ടിഎ ധർണ നടത്തി
1459769
Tuesday, October 8, 2024 8:15 AM IST
കാസര്‍ഗോഡ്: എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍/ മുഖ്യാധ്യാപകരുടെ സെല്‍ഫ് ഡ്രോവിംഗ് അധികാരം വെട്ടി മാറ്റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ കെപിഎസ്ടിഎ കാസര്‍ഗോഡ് ഉപജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം അശോകന് കോടോത്ത് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് കെ.എ. ജോണ്‍ അധ്യക്ഷത വഹിച്ചു.
ജോമി ടി. ജോസ്, ആര്.വി. പ്രേമാനന്ദന്, എ. ജയദേവന്, പ്രിയ, ഷിനോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഹരീഷ് പേറയില്‍ സ്വാഗതവും രജനി കെ. ജോസഫ് നന്ദിയും പറഞ്ഞു.
ചിറ്റാരിക്കാൽ: എയ്ഡഡ് സ്കൂൾ മുഖ്യാധ്യാപകരെയും പ്രിൻസിപ്പൽമാരെയും സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവിയിൽ നിന്നും നീക്കം ചെയ്ത സർക്കാർ ഉത്തരവിനെരെ കെപി എസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
അധ്യാപക ദ്രോഹ നടപടികളുമായി ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോകുന്നത് വിദ്യാഭ്യാസരംഗത്ത് ഏറെ ആശങ്കകൾ ഉളവാക്കുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന മീഡിയ സെൽ ചെയർമാൻ സി.എം. വർഗീസ് പറഞ്ഞു. ഉപജില്ല പ്രസിഡന്റ് ജിജോ പി. ജോസഫ് അധ്യക്ഷത വഹിച്ചു. മാർട്ടിൻ ജോസഫ്, കെ.റ്റി. റോയി, സോജിൻ ജോർജ്, റ്റിജി ദേവസ്യ, പി. ശ്രീജ, ബിജു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.