ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു
1459340
Sunday, October 6, 2024 6:55 AM IST
കാസര്‍ഗോഡ്: 2023 വര്‍ഷത്തെ ടിബി മുക്ത അവാര്‍ഡുകള്‍ നേടിയ ബെള്ളൂര്‍, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, വലിയപറമ്പ്, പടന്ന പഞ്ചായത്തുകള്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ വെങ്കലം പൂശിയ ഗാന്ധിജിയുടെ ശില്പവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശ്രീധര, സി.വി. പ്രമീള, വി.വി. സജീവന്, പി.വി. മുഹമ്മദ് അസ്ലം, കയ്യൂര്‍-ചീമേനി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. ശശിധരന്, സംസ്ഥാന ടിബി ഓഫീസര്‍ ഡോ. കെ. കെ. രാജറാം, ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്തോഷ് കാപ്പച്ചേരി,
ഡോ. മുരളീധര നല്ലൂരായ, ദാരിദ്യലഘൂകരണം പ്രോജക്ട് ഡയറക്ടര്‍ എ. ഫൈസി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ഡോ.പി.കെ. അനില്‍കുമാര്‍, ഡോ.പി. നാരായണ പ്രദീപ, ഡോ. പ്രവീണ്‍ എസ്.ബാബു, ഡോ. വി.ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ടിബി ഓഫീസർ ഡോ. ആരതി രഞ്ജിത് സ്വാഗതവും മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.