മുനമ്പം നിവാസികളെ കുടിയിറക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും: എകെസിസി
1457653
Monday, September 30, 2024 1:41 AM IST
ചീമേനി: വഖഫ് ബോര്‍ഡിന്റെ പേരില്‍ മുനമ്പം നിവാസികളെ കുടിയിറക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും ഉഡുപ്പി-കരിന്തളം 400 കെവി ലൈനിനുവേണ്ടി സ്ഥലംവിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹരം നല്‍കണമെന്നും പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചതിലെ അപാകത പരിഹരിക്കണമെന്നും എകെസിസി ചീമേനി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് ഫൊറോനാ തല മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം ചീമേനി സെന്റ് ആന്റണീസ് പള്ളിയില്‍ ബയോമൗണ്ടന്‍ ഡയറക്ടര്‍ ഫാ. ബെന്നി നിരപ്പല്‍ കുര്യാച്ചന് മഠത്തിപറമ്പിലിനു നല്കി കൊണ്ട് നിര്‍വഹിച്ചു.
ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് തെക്കേല്‍, ദീപിക റെസിഡന്റ് മാനേജര്‍ ഫാ. ജോബിന് വലിയപറമ്പില്‍, ഫിലിപ്പ് വെളിയത്ത്, ദീപിക ഏരിയ മാനേജര്‍ സുഷി വെളിയത്ത് എന്നിവര്‍ സംബന്ധിച്ചു.