ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി
1453540
Sunday, September 15, 2024 5:53 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഇലക്ട്രോണിക് ഹോം അപ്ലയന്‍സ് ഷോറൂം, മൊബൈല്‍ ഫോണ്‍ അനുബന്ധ സാമഗ്രികള്‍ വില്പന കടകളില്‍ പരിശോധന നടത്ത.
മൊബൈൽ ചാര്‍ജര്‍ ഡാറ്റാ കേബിളുകളുടെ നീളം രേഖപ്പെടുത്താതിന് മൂന്നു കമ്പനികളുടെ പാക്കേജുകള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
സെപ്റ്റംബറില്‍ കടകളില്‍ വില്‍ക്കുന്ന വയര്‍ലെസ് ഇയര്‍ ഫോണ്‍ പാക്കേജുകളില്‍ നിര്‍മാണ തീയതി (മാനിഫാക്ച്ചറിംഗ് ഡേറ്റ്) ഒക്ടോബര്‍ 2024, നവംബര്‍ 2024 എന്ന് തെറ്റായി രേഖപ്പെടുത്തിയ പാക്കേജുകള്‍ പിടിച്ചെടുത്തു. 299/ എംആര്‍പി പാക്കേജുകളില്‍ സ്റ്റിക്കര്‍ ഉപയോഗിച്ച് 499/ എന്ന് രേഖപ്പെടുത്തിയ ഇയര്‍ ഫോണ്‍ പാക്കേജുകളും പിടിച്ചെടുത്തു.
തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധനയില്‍ ഡെപ്യൂട്ടി കണ്ട്രോളര് പി. ശ്രീനിവാസ നേതൃത്വം നല്കി. അസിസ്റ്റന്റ് കണ്ട്രോളര് എം. രതീഷ്, ഇന്‍സ്പെക്ടര്‍മാരായ കെ. ശശികല, കെ. എസ് രമ്യ, എസ്. വിദ്യാധരന് എന്നിവര്‍ പങ്കെടുത്തു.