കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.
വിദഗ്ധ മെഡിക്കൽ ക്യാമ്പിൽ രോഗികളാണെന്ന് കണ്ടെത്തിയ 1031 ദുരിതബാധിതരെ പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൂരത കാണിച്ച സർക്കാർ ഇവർക്ക് ധനസഹായം നല്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പായിട്ടില്ല.
കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തി ധനസഹായം നല്കുമെന്നാണ് നാല് മാസം മുമ്പ് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. അതും നടപ്പാക്കാതെ ദുരിതബാധിതരെ വഞ്ചിച്ചിരിക്കുകയാണെന്നും അവർ ഈ ഓണത്തിന് പോലും പട്ടിണി കിടക്കേണ്ട അവസ്ഥയിലാണെന്നും പി.കെ. ഫൈസൽ പറഞ്ഞു. ഇതിനെതിരെ വരുംനാളുകളിൽ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നല്കുമെന്നും ഫൈസൽ പറഞ്ഞു