കുട്ടിക്കൊരു വീട് പദ്ധതി; താക്കോൽദാനം നടത്തി
1453176
Saturday, September 14, 2024 1:44 AM IST
ബളാന്തോട്: ബളാന്തോട് ജിഎച്ച്എസ്എസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ മുഖ്യ പദ്ധതിയായ കുട്ടിക്കൊരു വീട് പണി പൂർത്തിയായി താക്കോൽദാനം നിർവഹിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
പ്ലാറ്റിനം ജൂബിലി ചെയർമാൻ എം.വി. കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ബ്ലോക്ക് വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം. പത്മകുമാരി, വാർഡ് മെംബർ കെ.കെ. വേണുഗോപാൽ, പിടിഎ പ്രസിഡന്റ് കെ.എൻ. വേണു, എം.സി. മാധവൻ, മുഖ്യാധ്യാപിക റിനിമോൾ, ബി.സി. ബാബു, ടി. വേണുഗോപാൽ, അഭിജിത്ത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ എം. ഗോവിന്ദൻ സ്വാഗതവും കമ്മിറ്റി ചെയർമാൻ ജി.എസ്. രാജീവ് നന്ദിയും പറഞ്ഞു.