ചീമേനി സ്കൂളിന് ആധുനിക നിലവാരത്തിലുള്ള കളിക്കളമൊരുങ്ങും
1453174
Saturday, September 14, 2024 1:44 AM IST
ചീമേനി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചീമേനി ജിഎച്ച്എസ്എസിന് ആധുനിക നിലവാരത്തിലുള്ള പുതിയ ഗ്രൗണ്ട് ഒരുങ്ങുന്നു. നിര്‍മാണ പ്രവൃത്തി കായികമന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഒരു കോടി രൂപ ചെലവിൽ ഗ്രൗണ്ട് നിര്‍മിക്കുന്നത്. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരുന്നു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് എൻജിനിയർ എ.പി.എം. മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത, സ്ഥിരംസമിതി അധ്യക്ഷ എ.ജി. അജിത്കുമാര്‍,പഞ്ചായത്ത് അംഗങ്ങളായ എം. ശ്രീജ, കെ.ടി. ലത, പിടിഎ പ്രസിഡന്റ് എം. ഗംഗാധരന്, കാഞ്ഞങ്ങാട് ഡിഇഒ അരവിന്ദ, പ്രിന്‍സിപ്പൽ എന്‍. ഗിരിജ, മുഖ്യാധ്യാപകൻ വി.കെ. സക്കറിയ, എസ്എംസി ചെയര്മാന് കെ. സുകുമാരന്‍, ചെറുവത്തൂര്‍ ബിപിസി സുനില്‍ കുമാര്‍, ടി. അനീഷ് എന്നിവർ പ്രസംഗിച്ചു.