ബേ​ക്ക​ല്‍: ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ല്‍ നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ടെ മാ​ര്‍​ബി​ള്‍ ദേ​ഹ​ത്തു​വീ​ണ് മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി അ​ന്ത​രി​ച്ചു. മൊ​റേ​ന സ്വ​ദേ​ശി ജ​മീ​ന്‍ ഖാ​ന്‍ (42) ആ​ണ് അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.20 ഓ​ടെ മ​വ്വ​ലി​ലാ​ണ് സം​ഭ​വം.

ഗു​ജ​റാ​ത്തി​ല്‍ നി​ന്നാ​ണ് മാ​ര്‍​ബി​ള്‍ കൊ​ണ്ടു​വ​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് 45 മി​നു​റ്റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ജ​മീ​നെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ദു​മ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.