ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എഎസ്ഐ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു
1444883
Wednesday, August 14, 2024 10:26 PM IST
രാജപുരം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എഎസ്ഐ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. രാജപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ പനത്തടി സ്വദേശി കെ. ചന്ദ്രൻ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30ന് വീട്ടിൽവച്ച് ശാരീകാസ്വസ്ഥത തോന്നി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുയായിരുന്നു.
മൃതദേഹം ഇന്നു രാവിലെ 10നു രാജപുരം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനുവച്ചശേഷം പനത്തടി വീട്ടുവളപ്പിൽ സംസ്കാരിക്കും. ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം ഏഴോടെ രാജപുരം സ്റ്റേഷനിൽനിന്നു മടങ്ങിയതായിരുന്നു.
സ്റ്റേഷനിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള പോലീസ് സ്റ്റേഷൻ ഒരുക്കങ്ങൾ നടത്തിയാണ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയത്. കഴിഞ്ഞ മൂന്നുവർഷത്തിലധികമായി ഡയാലിസ് ചെയ്യുന്നുണ്ടായിരുന്നു.
പരേതരായ ചെറിയകുട്ടി നായക്ക്–ചെന്നമ്മ ഭായിയുടെ മകനാണ്. ഭാര്യ: സുജത. മക്കൾ: ശരത്ചന്ദ്രൻ (ഗൾഫ്), ജിഷ്ണു (വാട്ടർ അഥോറിറ്റി ജീവനക്കാരൻ). സഹോദരങ്ങൾ: കേശവൻ (മാവുങ്കാൽ), നാരായണൻ (നീലിമല കള്ളാർ), പരേതനായ കൃഷ്ണൻ.