രാജപുരം: പാണത്തൂർ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന സി.ആർ.വിനോദിന് ടീം പരപ്പ യാത്രയയപ്പ് നൽകി. ക്ഷീര വികസനവകുപ്പ് ഉദ്യോഗസ്ഥരുടേയും പരപ്പ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘം സെക്രട്ടറിമാരുടേയും നേതൃത്വത്തിൽ നടന്ന ചടങ്ങ് പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറി ഫാം ഇൻസ്ട്രക്ടർമാരായ കെ.ഉഷ, എബിൻ ജോർജ്, ബളാംതോട് ക്ഷീര സഹകരണ സംഘം സെക്രട്ടറി സി.എസ്.പ്രദീപ്കുമാർ, കാലിച്ചാമരം സംഘം സെക്രട്ടറി പി.എം.രാജൻ, രാജപുരം സെക്രട്ടറി പി.കെ.ബാലാമണി, കാവുംതല സെക്രട്ടറി റോഷ്നി സെബാസ്റ്റ്യൻ, കുറുഞ്ചേരിത്തട്ട് സെക്രട്ടറി കെ.വേണു, മാലക്കല്ല് സെക്രട്ടറി പി.കെ ചാക്കോ,പറക്കളായി സെക്രട്ടറി തമ്പാൻ, കാലിച്ചാനടുക്കം സെക്രട്ടറി രജിത് കുമാർ, അരിയുരുത്തി സെക്രട്ടറി ചന്ദ്രശേഖരൻ, ബേളൂർ സെക്രട്ടറി റീന വിനോദ്, ചായ്യോത്ത് ലാബ് അസിസ്റ്റന്റ് സുധാകരൻ, പുങ്ങംചാൽ സെക്രട്ടറി സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.