കുറ്റാന്വേഷണത്തിലെ മികവ്: കെ.വി.ജോസഫിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
1444716
Wednesday, August 14, 2024 1:42 AM IST
നീലേശ്വരം: കുറ്റാന്വേഷണത്തിലെ മികവിന് ഗുഡ് സര്‍വീസ് എന്‍ട്രിയും അപ്രീസിയേഷനും ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ പലവട്ടം നേടിയ എസ്ഐ കെ.വി.ജോസഫിന് (53) വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.
മണ്ഡപം സ്വദേശിയായ ജോസഫ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ജവഹര്‍ ഹൗസിംഗ് കോളനിയിലെ കാഞ്ഞിരത്തുങ്കല്‍ വീട്ടിലാണ് താമസം.
പോലീസ് സേനയില്‍ 27 വര്‍ഷത്തെ സര്‍വീസ് ഉള്ള ഇദ്ദേഹം ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനുകളിലും കാസര്‍ഗോഡ് വിജിലന്‍സിലും പ്രവര്‍ത്തിച്ചു. കാസര്‍ഗോഡ് ജില്ലാ പോലീസ് ആസ്ഥാനത്ത് എന്‍ഡിപിഎസ് കോ-ഓര്‍ഡിനേഷന്‍ സെല്ലിലാണ് ഇപ്പോള്‍.
പരേതരായ കെ.എം.വര്‍ക്കിയുടെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ:സി.എ.സിജി (സ്റ്റാഫ് നഴ്സ്, തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി, തങ്കയം). മക്കള്‍: നയന്‍, അമര്‍ (ഇരുവരും വിദ്യാര്‍ഥികള്‍).