കടുമേനി: കേരള സർവകലാശാല ബിഎ മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ മയിലരസു എന്ന കവിതയുടെ രചയിതാവായ ഗോത്രകവയിത്രി ലിജിന കടുമേനിയെ മാതൃവിദ്യാലയമായ കടുമേനി സെന്റ് മേരീസ് ഹൈസ്കൂളിൽ ആദരിച്ചു. മാനേജർ ഫാ.മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു.
ലിജിനയെ പൊന്നാടയണിയിച്ച് ഉപഹാരം സമർപ്പിച്ചു. മുഖ്യാധ്യാപകൻ എം.എ.ജിജി അധ്യക്ഷത വഹിച്ചു. എ.ഡി.തോമസ്, സിന്ധു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.