മഞ്ചേശ്വരം: എല്‍ഡിഎഫ് സർക്കാരിന്റെ ഭരണകാലത്തെല്ലാം കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നും പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഈ പ്രതിസന്ധിക്ക് ആക്കംകൂട്ടിയെന്നും ഇതു പരിഹരിക്കണമെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍.
തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, കെ.പി.കുഞ്ഞിക്കണ്ണന്, കെ.നീലകണ്ഠന്, സുബ്ബായ്യ റായ്, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, എം.കുഞ്ഞമ്പു നമ്പ്യാര്‍, മഞ്ജുനാഥ ആല്‍വ, ഡി.എം.കെ.മുഹമ്മദ്, ഹര്‍ഷദ് വോര്‍ക്കാടി, ലക്ഷ്മണപ്രഭു എന്നിവര്‍ സംസാരിച്ചു. കെ.വി.രാമചന്ദ്രന് ക്ലാസെടുത്തു.