ആനമഞ്ഞൾ ഉണ്ണിമിശിഹാ പള്ളിയിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1444407
Tuesday, August 13, 2024 1:48 AM IST
വെള്ളരിക്കുണ്ട്: ആനമഞ്ഞൾ ഉണ്ണിമിശിഹാ പള്ളിയിൽ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപദ്ധതികൾക്ക് തുടക്കമായി. ജൂബിലി സ്മാരകമായി ഒരു നിർധന കുടുംബത്തിന് സ്നേഹഭവനം നിർമിച്ചുനൽകും. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു.
മാലോം ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നംപുറം അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാംകുളം അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, ജൂബിലി കൺവീനർ ജോസഫ് പുല്ലാട്ട്, വാർഡ് മെംബർ കെ.വിഷ്ണു, ഫ്രാൻസിസ് മടപ്പാൻതോട്ടുകുന്നേൽ, സിസ്റ്റർ ആനീസ് എന്നിവർ പ്രസംഗിച്ചു.
വികാരി ഫാ.ജോസഫ് കാഞ്ഞിരത്തിങ്കൽ സ്വാഗതവും കോ-ഓർഡിനേറ്റർ ജോർജ് ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് കലാസന്ധ്യയും സ്നേഹവിരുന്നും നടന്നു.