കയർ ഭൂവസ്ത്ര നിർമാണം കണ്ടറിയാൻ കുട്ടികളെത്തി
1444027
Sunday, August 11, 2024 6:59 AM IST
രാജപുരം: തോടുകളുടെയും കൃഷിയിടങ്ങളുടെയും വരമ്പുകൾ ഇടിഞ്ഞുവീഴാതെ സംരക്ഷിക്കുന്നതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ കയർ ഭൂവസ്ത്ര നിർമാണം കണ്ടു മനസിലാക്കാൻ പ്രാന്തർകാവ് ഗവ.യുപി സ്കൂളിലെ ഇക്കോ ക്ലബ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരുമെത്തി.
ചെറുപനത്തടിയിലെ വളപ്പിൽ കാർത്യായനിയമ്മയുടെ കൃഷിയിടത്തിൽ നിർമിച്ച കയർ ഭൂവസ്ത്രം കുട്ടികൾക്ക് കാണിച്ചുനല്‍കി. പഞ്ചായത്തംഗം എൻ.വിൻസന്റ് പദ്ധതിയെക്കുറിച്ചുള്ള വിവരണം നൽകി.
മുഖ്യാധ്യാപകൻ കെ.പി.വിനയരാജൻ, അധ്യാപകരായ ജെ.ശാന്തകുമാരി, മിനി സക്കറിയ, പിടിഎ ഭാരവാഹികളായ എൻ.മനോജ്, പി.ശശി, രേഷ്മ ചന്ദ്രൻ എന്നിവരും സംബന്ധിച്ചു.