കര്‍ഷകസഭ നടത്തി
1444022
Sunday, August 11, 2024 6:59 AM IST
കാഞ്ഞങ്ങാട്: കൃഷിവകുപ്പിന്റെ കാഞ്ഞങ്ങാട് ബ്ലോക്കുതല കര്‍ഷകസഭ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.മണികണ്ഠന് അധ്യക്ഷത വഹിച്ചു.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി അസി.ഡയറക്ടര്‍ ഡോ.പി.ടി. ഷീബ പദ്ധതി വിശദീകരണവും പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.മീര മഞ്ജു വിഷയാവതരണവും നടത്തി.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.അബ്ദുള്‍ റഹ്മാന് സ്വാഗതവും ബ്ലോക്ക് ടെക്നോളജി മാനേജര്‍ എം.ശ്രുതി നന്ദിയും പറഞ്ഞു.