കാ​സ​ര്‍​ഗോ​ഡ്: മു​ളി​യാ​ര്‍ പൊ​വ്വ​ലി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട​തി​ന് പ​മ്പ് ഉ​ട​മ​യി​ല്‍ നി​ന്നും 5000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക് ന​ല്‍​കി പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.

മാ​ലി​ന്യ​ങ്ങ​ള്‍ യ​ഥാ​വി​ധി സം​സ്‌​ക​രി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് മു​ളി​യാ​റി​ലെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍, അ​പ്പാ​ര്‍​ട്ട്മെ​ന്‍റ്, ഗ്രോ​സ​റി സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട പ്ര​കാ​രം പി​ഴ​ക​ള്‍ ചു​മ​ത്തി.

ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് ഹോ​ട്ട​ലു​ട​മ​യി​ല്‍ നി​ന്നും 7500 രൂ​പ പി​ഴ ഈ​ടാ​ക്കി. മ​ലി​ന​ജ​ലം തു​റ​സാ​യ സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട​തി​നും അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. ജ​ല​സ്രോ​ത​സി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഉ​ട​മ​യ്ക്ക് 5000 രൂ​പ പി​ഴ ചു​മ​ത്തി.