ചീമേനി സോളാര്‍ പവര്‍ പ്ലാന്റിന് ശിലയിട്ടു
1440458
Tuesday, July 30, 2024 2:02 AM IST
ചീമേനി: സോളാര്‍ പവര്‍ പ്ലാന്റിന്റെ നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തി. 20 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് 100 കോടി രൂപയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാച്വർ ഡ്യൂ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് അക്ഷയയുടെ നേതൃത്വത്തിലാണ് ചീമേനി പ്ലാന്റേഷന് കോര്പ്പറേഷന് പരിധിയിലെ 80 ഏക്കര്‍ ഭൂമിയില്‍ ഒരു സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.
ചീമേനി സെന്റ് ആന്റണീസ് ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എം.ശാന്ത അധ്യക്ഷതവഹിച്ചു. ഡോ.എം.ജി.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജോര്‍ജ് കൊട്ടുകാപ്പിള്ളി, ഇടവക വികാരി ഫാ.ആന്‍ഡ്രൂസ് തെക്കേല്‍, കെ.ടി.ലത, കെ.നളിനാക്ഷന്, കരിമ്പില്‍ കൃഷ്ണന്, എം.ബാബു, പി.രാജീവന് എന്നിവർ പ്രസംഗിച്ചു.