‘വനിത ജീവനക്കാരുടെ അന്യായ സ്ഥലംമാറ്റം അവസാനിപ്പിക്കണം'
1440165
Monday, July 29, 2024 2:15 AM IST
കാസര്‍ഗോഡ്: കേരള ബാങ്കിലെ വനിതാ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അന്യായമായ സ്ഥലമാറ്റം അവസാനിപ്പിക്കണമെന്നും പിഎസ്സി നിയമനം വേഗത്തില്‍ നടത്തണമെന്നും മാവേലി എക്സ്പ്രസിന് തൃക്കരിപ്പൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വനിതാ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
ഡിസിസി സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു.ടി.വി.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വി.വി.ജയലക്ഷ്മി, പ്രകാശ് റാവു, ഉണ്ണികൃഷ്ണന്, ലത എന്നിവര്‍ സംസാരിച്ചു. എ.ശ്രീരേഖ സ്വാഗതവും ജീന നന്ദിയും പറഞ്ഞു.