അവാർഡുകൾ വാരിക്കൂട്ടി പരപ്പ റോട്ടറി ക്ലബ്
1440164
Monday, July 29, 2024 2:15 AM IST
പരപ്പ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളെ പ്രതിനിധീകരിച്ചുള്ള റോട്ടറി ഡിസ്ട്രിക്റ്റിൽ റോട്ടറി ക്ലബ് പരപ്പക്ക് നിരവധി അവാർഡുകൾ. പുതിയ ക്ലബിനെ പ്രതിനിധീകരിച്ച് മികച്ച റോട്ടറി ക്ലബായും മികച്ച പ്രസിഡന്റായും ഡോ.സജീവ് മറ്റത്തിലിനെ തെരഞ്ഞെടുത്തു. വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും ചാരിറ്റി പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
ഔട്ട് സ്റ്റാൻഡിംഗ് പ്രസിഡന്റ് അവാർഡ് (ന്യൂബോൺ കാറ്റഗറി), സ്പെഷൽ അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് ഫോർ യൂണിക് പ്രൊജക്റ്റ്, പ്രസിഡന്റിനും സെക്രട്ടറിക്കുമുള്ള പ്രശംസാപത്രം, ഔട്ട് സ്റ്റാൻഡിങ് സോയിൽ കൺസർവേഷൻ അവാർഡ് ഇൻ ന്യൂബോൺ കാറ്റഗറി, ഔട്ട് സ്റ്റാൻഡിംഗ് റോട്ടറി ഡ്രീം ഹോം അവാർഡ് ഇൻ ന്യൂബോൺ കാറ്റഗറി, ഔട്ട്സ്റ്റാൻഡിംഗ് നെറ്റ് മെമ്പർഷിപ്പ് ഗ്രോത്ത് അവാർഡ് ഇൻ ന്യൂബോൺ കാറ്റഗറി എന്നീ അവാർഡുകളാണ് ലഭിച്ചത്. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സേതു ശിവശങ്കർ അവാർഡുകൾ വിതരണം ചെയ്തു.
പരപ്പ റോട്ടറി ഭാരവാഹികളായ റെജി തോമസ്, ഹരി ചെന്നക്കോട്, അനു തോമസ്, ദിലീഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.