കർഷക കോൺഗ്രസ് മാർച്ചിൽ പ്രതിഷേധമിരമ്പി
1437404
Saturday, July 20, 2024 1:14 AM IST
കരിന്തളം: മഴക്കെടുതിക്കൊപ്പം കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യത്തിലും പൊറുതിമുട്ടിയ കർഷകർ കർഷക കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിന്തളം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലക്സ് നെടിയകാലയിൽ അധ്യക്ഷതവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സോജൻ കുന്നേൽ, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ, ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി.ജോസഫ്, ഉമേശൻ ബേളൂർ, മനോജ് തോമസ്, സിബിച്ചൻ പുളിങ്കാല, മാർട്ടിൻ ജോർജ്, ജോസഫ് വർക്കി, ജെസി ചാക്കോ, പി.സി.രഘുനാഥൻ, ജോസ് ചെറുകുന്നേൽ, ബിജു കുഴിപ്പള്ളി, സിജു തെക്കേമറ്റം, കെ.സി.ടോമി, നിഷാദ് പുതിയകുന്നേൽ, മാമച്ചൻ കാലയിൽ, ജോർജ് പാറക്കുടി, ദേവസ്യ തറപ്പേൽ, ജെന്നി തയ്യിൽ, ടോമി കിഴക്കനാത്ത് എന്നിവർ പ്രസംഗിച്ചു.