സ്കൂള്‍കിറ്റ് വിതരണം ചെയ്തു
1436614
Wednesday, July 17, 2024 12:30 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ പദ്ധതിയില്‍ പ്പെടുന്ന ഒന്നു മുതല്‍ 10 വരെയുള്ള 25 വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ സ്കൂള്‍ കിറ്റ് വിതരണം നടന്നു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.
കാനറ ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ ബി.എസ്. ഹരീഷ് മുഖ്യാതിഥിയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, കെ. അനീശന്‍, കെ.വി. സരസ്വതി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി എന്‍. മനോജ് സ്വാഗതവും കൗണ്‍സിലര്‍ രവീന്ദ്രന് പുതുക്കൈ നന്ദിയും പറഞ്ഞു.