മിഷന്‍ലീഗ് സാവിയോ ഫെസ്റ്റ്
1436610
Wednesday, July 17, 2024 12:30 AM IST
എണ്ണപ്പാറ: ചെറുപുഷ്പ മിഷന്‍ലീഗ് കാഞ്ഞങ്ങാട് മേഖല സാവിയോ ഫെസ്റ്റ് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിയില്‍ അതിരൂപത പ്രസിഡന്റ് സിജോ സ്രായില്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സിജു പുളിക്കകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
സിഎംഎല്‍ രൂപത സെക്രട്ടറി ബിജു കൊച്ചുപൂവകോട്ടില്, മേഖല വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അലീന എംഎസ്എംഐ, സെക്രട്ടറി സനോജ് കുറ്റിപ്പുറത്ത്, എണ്ണപ്പാറ ശാഖ പ്രസിഡന്റ് ജോബി കൊച്ചുപുരയ്ക്കല്‍, സണ്‍ഡേ സ്കൂള്‍ മുഖ്യാധ്യാപകന്‍ റോയ് പാണക്കുന്നേല് എന്നിവര്‍ പ്രസംഗിച്ചു.
മേഖല ഡയറക്ടര്‍ ഫാ. സുനീഷ് പുതുകുളങ്ങര സ്വാഗതം പറഞ്ഞു. ഇടവക വികാരി ഫാ. ജോര്‍ജ് കരിക്കാതടത്തില് ദിവ്യബലി അര്‍പ്പിച്ചു.