സുബ്രതോ കപ്പ് ഫുട്ബോൾ: തൃക്കരിപ്പൂർ സ്കൂളിന് മൂന്നാം സ്ഥാനം
1436522
Tuesday, July 16, 2024 1:48 AM IST
തൃക്കരിപ്പൂർ: പാലക്കാട് ശ്രീകൃഷ്ണപുരത്ത് നടന്ന സംസ്ഥാന സുബ്രതോ മുഖർജി സബ്ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസിന് മൂന്നാംസ്ഥാനം. ലൂസേഴ്സ് ഫൈനലിൽ തൃശൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കൂളിലെ മുഹമ്മദ് റൈഹാൻ അക്ബർ ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.