എമർജിംഗ് ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
1436192
Monday, July 15, 2024 1:06 AM IST
രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ എമർജിംഗ് ലീഡർഷിപ്പ് ക്യാമ്പ് ചുള്ളിക്കരയിലെ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി പി.കെ.ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും പ്രമേയവും അവതരിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, സെക്രട്ടറിമാരായ ഹരീഷ് പി.നായർ, പി.വി.സുരേഷ്, എം.സി.പ്രഭാകരൻ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, ബ്ലോക്ക് സെക്രട്ടറി വി.കെ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കണ്ണൂർ ഡിസിസി സെക്രട്ടറി അഡ്വ.ബ്രിജേഷ് കുമാർ, കണ്ണൂർ സർവകലാശാല മുൻ വിസി ഡോ.ഖാദർ മാങ്ങാട് എന്നിവർ ക്ലാസെടുത്തു.
മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ എ.വി.മാത്യു, സോമി മാത്യു, കരുണാകരൻ നായർ ഇടത്തോട്, ബാബു കദളിമറ്റം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമാപന സമ്മേളനം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ.ആലി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ എം.എം.സൈമൺ, കെ.ജെ.ജയിംസ്, എം.പി ജോസഫ്, നാരായണൻ വയമ്പ്, ബാലകൃഷ്ണൻ നായർ മാണിയൂർ, ബ്ലോക്ക് സെക്രട്ടറിമാരായ ബിജു ചാമക്കാല, സജി പ്ലാച്ചേരിപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.