ജില്ലയിലെ ആരോഗ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് ആവശ്യം
1436189
Monday, July 15, 2024 1:06 AM IST
കാസർഗോഡ്: ജില്ലയിലെ ആരോഗ്യ പിന്നാക്കാവസ്ഥ പഠിച്ച് വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി.
സലീം സന്ദേശം ചൗക്കി, ശ്രീനാഥ് ശശി, ടി.ഇ.അൻവർ, ജമീല അഹമ്മദ്,ആനന്ദൻ പെരുമ്പള, വി.കെ.കൃഷ്ണദാസ് എന്നിവർ സംബന്ധിച്ചു.