റബര്പുരയ്ക്ക് തീപിടിച്ച് രണ്ടുലക്ഷം രൂപയുടെ നഷ്ടം
1436086
Sunday, July 14, 2024 7:38 AM IST
മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ റബര്പുരയ്ക്ക് തീ പിടിച്ച് രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം. പ്രകാശന്റെ ഉടമസ്ഥതയിലുള്ള വോര്‍ക്കാടി കൊടലമൊഗറുവിലെ റബര്പുരയ്ക്കാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ തീപിടിച്ചത്. ഇവിടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പാചകം ചെയ്തപ്പോള്‍ തീ റബര്‍ പുരയിലേക്ക് പടരുകയായിരുന്നു.