എംഡിഎംഎ കേസിൽ 10 വര്‍ഷം കഠിന തടവ്
1436085
Sunday, July 14, 2024 7:38 AM IST
കാസര്‍ഗോഡ്: 150 ഗ്രാം എംഡിഎംഎ കാറിൽ കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്. മുളിയാര്‍ പൊവ്വലിലെ നൗഷാദ് ഷെയ്ഖി(39)നാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി കെ.പ്രിയ 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
2021 മാര്‍ച്ച് 20ന് കാസര്‍ഗോഡ് പുലിക്കുന്ന് മസ്ജിദിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന എസ്ഐ കെ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നൗഷാദ് ഷെയ്ഖിന്റെ കാറിൽനിന്ന് എംഡിഎംഎ പിടികൂടിയത്.