വീട്ടമ്മ തോട്ടിൽ വീണുമരിച്ചു
1431186
Sunday, June 23, 2024 11:53 PM IST
പാണത്തൂർ: വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെയും പാർവതിഭായിയുടെയും മകൾ എം.യശോദ (58) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ അയൽവാസിയാണ് മാപ്പിളച്ചേരി ചെയ്മ്പർകുണ്ട് ഗുളികൻ ദേവസ്ഥാനത്തിന് സമീപം മൃതദേഹം കണ്ടത്.
ബന്ധുവീട്ടിൽ നിന്നു തിരികെ വീട്ടിലേക്ക്
തോട് മുറിച്ചുകടന്ന് വരവെ കാൽവഴുതി തോട്ടിൽ വീണതാകാമെന്ന് സംശയിക്കുന്നു. മകൾ: ഉഷ. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: ദാമോദരൻ, സുന്ദരി, പരേതനായ ഗണേശൻ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.