കുഞ്ഞു വായനക്കാർക്ക് പുസ്തകങ്ങളെത്തിച്ച് സെന്റ് പയസ് കോളജ് വിദ്യാർഥികൾ
1431110
Sunday, June 23, 2024 7:01 AM IST
മാലക്കല്ല്: വായനാ മാസാചരണത്തിന്റെ ഭാഗമായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങളെത്തിച്ചു നല്കി രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ അധ്യാപകരും വിദ്യാർഥികളും. കോളജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ നൽകിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യാധ്യാപകൻ എം.എ.സജി പുസ്തകങ്ങൾ ഏറ്റുവാങ്ങി. പയസ് ടെൻത് കോളജിലെ മലയാള വിഭാഗം അധ്യാപിക അതുല്യ കുര്യാക്കോസ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
വി.കെ.സുരേഷ്കുമാർ, പി.വി.അനുപ്രിയ, ഏബൽ ജസ്റ്റിൻ, ജയിംസ് സിബി, ശ്രുതി ജോയ്, ജിമ്മി ജോർജ് എന്നിവർ നേതൃത്വം നൽകി. വായനാ ക്വിസ് വിജയികളായ അന്ന വിനോദ്, ഗൗരി കൃഷ്ണ, അൽന സോണിഷ്, നവദേവ് ഗംഗൻ, എയ്ഡൻ ഷൈജു എന്നിവർക്ക് സമ്മാനങ്ങൾ നൽകി.