ബാലവിരുദ്ധ ദിനാചരണം നടത്തി
1428953
Thursday, June 13, 2024 1:51 AM IST
കാസര്‍ഗോഡ്: തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിച്ച ബാലവേല വിരുദ്ധ ദിനാചരണം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) അവിനാശ് സുന്ദര്‍ അധ്യക്ഷതവഹിച്ചു. കാസര്‍ഗോഡ് അസി.ലേബര്‍ ഓഫീസര്‍ എം.ജയകൃഷ്ണ ബോധവത്കരണ ക്ലാസെടുത്തു. ജൂണിയര്‍ സൂപ്രണ്ട് വി.മോഹന്‍ദാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്ക്, സിഡബ്ല്യുസി രേണുകദേവി തങ്കച്ചി, കാഞ്ഞങ്ങാട് അസി.ലേബര്‍ ഓഫീസര്‍ എം.ടി.പി.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എ.കെ.ജയശ്രീ സ്വാഗതവും അസി.ലേബര്‍ ഓഫീസര്‍ എസ്.ആര്.പത്മരാജ് നന്ദിയും പറഞ്ഞു.