അവധിക്കാല പ്രവൃത്തിപരിചയ ശിൽപശാലയ്ക്ക് തുടക്കമായി
1424733
Saturday, May 25, 2024 1:32 AM IST
തൃക്കരിപ്പൂർ: സെന്റ് പോൾസ് എയുപി സ്കൂളിൽ അവധിക്കാല പ്രവൃത്തിപരിചയ ശിൽപശാലയ്ക്ക് തുടക്കമായി. സ്റ്റഫ്ഡ് ടോയ്സ്, മെറ്റൽ എൻഗ്രേവിംഗ്, ബുക്ക് ബൈൻഡിംഗ്, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
പീറ്റർ കൊളക്കാടൻ, വി.ശങ്കരൻകുട്ടി, എം.കുഞ്ഞികൃഷ്ണൻ, പി.മേരി എന്നിവരാണ് പരിശീലകർ. സ്കൂളിലെ പൂർവ വിദ്യാർഥിയും കാർഡിയോളജിസ്റ്റുമായ ഡോ.മുബാറക് വലിയകത്ത് ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് ടി.നസീർ അധ്യക്ഷതവഹിച്ചു. സ്കൂളിന് ഡോ.മുബാറക്കിന്റെ വകയായി അരികഴുകൽ യന്ത്രം സമ്മാനിച്ചു.
മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, എൻ.ഗ്രേസി എന്നിവർ പ്രസംഗിച്ചു.