കവുങ്ങിൻതോട്ടങ്ങളിൽ പരിശോധന നടത്തി
1424312
Thursday, May 23, 2024 12:44 AM IST
പാണത്തൂർ: ആത്മ കാസർഗോഡിന്റെയും പടന്നക്കാട് കാർഷിക കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക കീട-രോഗ നിയന്ത്രണ പരിശോധന സംഘടിപ്പിച്ചു.
പനത്തടി പഞ്ചായത്തിലെ വിവിധ കർഷകരുടെ തോട്ടങ്ങളിലാണ് പരിശോധന നടത്തിയത്. ബോറാക്സ് വളം കൂടുതലായി ഉപയോഗിച്ചതുമൂലം കരിച്ചിൽ ഉണ്ടായ കവുങ്ങ് തോട്ടങ്ങളിലും, രോഗങ്ങൾ കണ്ടുവരുന്ന കവുങ്ങിൻ തോട്ടങ്ങളിലുമാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ശേഷം കർഷകർക്ക് പരിഹാരമാർഗങ്ങളും വിവരിച്ച് നൽകി.
കാർഷിക കോളജ് കീടശാസ്ത്ര വിഭാഗം മേധാവി ഡോ.കെ.എം.ശ്രീകുമാർ, മണ്ണ് ശാസ്ത്ര വിഭാഗം അധ്യാപകരായ ഡോ.പി.നിധീഷ്, ഷമീർ മുഹമ്മദ്, രോഗശാസ്ത്ര വിഭാഗം അധ്യാപിക എസ്.ആർ റംസീന, കൃഷി ഓഫീസർ അരുൺ ജോസ്, കൃഷി അസിസ്റ്റന്റ് സി.ചക്രപാണി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിട പരിശോധന സംഘടിപ്പിച്ചത്.