കാർ തലകീഴായി തോട്ടിലേക്ക് മറിഞ്ഞു
1424113
Wednesday, May 22, 2024 1:48 AM IST
ചുള്ളിക്കര: നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ കൊട്ടോടി - ചുള്ളിക്കര റോഡിൽ ചക്ക്മുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പൂടംകല്ല് അയ്യങ്കാവിലെ രമേശനാണ് കാറോടിച്ചിരുന്നത്. കാസർഗോഡ് പോയി പൂടംകല്ലിലേക്ക് മടങ്ങി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രമേശൻ പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.