യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധജ്വാല
1424019
Tuesday, May 21, 2024 7:47 AM IST
കാഞ്ഞങ്ങാട്: പത്തുവയസുകാരിയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി പുതിയകോട്ട മാന്തോപ്പ് മൈതാനത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കെ.ആര്.കാര്ത്തികേയന് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമോന് ജോസ്, വി.പി.അബ്ദുള്‍ റഷീദ്, ഉനൈസ് ബേഡകം, ജില്ലാ ഭാരവാഹികളായ ഷോണി കെ.തോമസ്, രാജേഷ് തമ്പാന്, വിനോദ് കപ്പിത്താന്, ദീപു കല്യോട്ട്, ഗിരികൃഷ്ണന്‍ കൂടാല, സുജിത് തച്ചങ്ങാട്, ശിവപ്രസാദ് അരവത്ത്, സച്ചിന് കെ.മാത്യു, രേഖ രതീഷ്, ശ്രീനാഥ് ബദിയഡുക്ക, മാര്ട്ടിന് ജോര്‍ജ്, അക്ഷയ എസ്.ബാലന്, കിഞ്ജുഷ സുകേഷ്, ജിബിന്‍ പയ്യന്നൂര്‍, റാഫി അഡൂര്‍, മാര്ട്ടിന് ഏബ്രഹാം, രതീഷ് കാട്ടുമാടം, രജിത രാജന്,
നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഷിബിന്‍ ഉപ്പിലിക്കൈ, ജുനൈദ് ഉറുമി, ആബിദ് എടച്ചേരി, ഐ.എസ്.വസന്തന് എന്നിവര്‍ സംബന്ധിച്ചു.