കരിയര്‍ ഗൈഡന്‍സും ആദരവും
1424018
Tuesday, May 21, 2024 7:47 AM IST
കാഞ്ഞങ്ങാട്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജില്ല ഘടകത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സും ആദരസമ്മേളനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടി സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് അനുഷ ആര്.ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
തന്റെ കരിയറിലെ ആറാം ക്ലാസ് തൊട്ടുള്ള അതിയായ ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ്. വായനയുടെയും തികഞ്ഞ പൊതുവിജ്ഞാന അന്വേഷണത്തിന്റെയും സമകാലിക വിഷയങ്ങളിലെ താല്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് നേടാനായതെന്നും അനുഷ പറഞ്ഞു.
പരന്ന വായനശീലവും സ്ഥിരോത്സാഹവും വ്യക്തിത്വവികാസവും മുഖമുദ്രയാക്കിയാല്‍ സിവില്‍ സര്‍വീസ് കയ്യെത്തും ദൂരത്താണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
റാങ്ക് ജേതാക്കളായ രാഹുല്‍ രാഘവന്, ആര്.കെ.സൂരജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം.സുഹൈല്‍, വി.കെ.പി.ഇസ്മായില്‍, മുജീബുല്ല കൈന്താര്‍, എം.എ. അസ്ലം, എ.ജി.എ.ഹക്കീം, ഡോ.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.