മൂന്ന് മണ്ഡലങ്ങളിൽ വീട്ടിലെ വോട്ട് നാളത്തേക്ക് മാറ്റി
1417885
Sunday, April 21, 2024 6:47 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വീട്ടിലെ വോട്ടിംഗ് നാളത്തേക്ക് മാറ്റിയതായി കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. മൈക്രോ പ്ലാനില്‍ മാറ്റമുണ്ടാകില്ല. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളില്‍ മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഇന്നുതന്നെ വീട്ടിലെ വോട്ടിംഗ് നടക്കും.